ഇടുക്കി: കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ, കട്ടപ്പനയുടെ കീഴിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെനിർവഹണ പ്രവർത്തനങ്ങൾക്ക് 179 ദിവസത്തിൽ കഴിയാത്ത കാലത്തേയ്ക്ക് ദിവസ
വേതനാടിസ്ഥാനത്തിൽ ജെ.ജെ എം വോളണ്ടിയർ (ടെക്നിക്കൽ), തസ്തികയിൽ നിയമനം നടത്തുന്നു.
ഐ ടി ഐ /ഡിപ്ലോമ /എഞ്ചിനീറിങ്ങിൽ ബിരുദം ഉള്ളവർക്ക്(സിവിൽ, മെക്കാനിക്കൽ, കെമിക്കൽ) വോളണ്ടിയർ തസ്തികയിലേക്ക്
അപേക്ഷിക്കാം.ജലജീവൻ മിഷൻ വോളണ്ടിയർ ജോലിയിൽ മുൻ പരിചയമുള്ളവർ, പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം നേടിയിട്ടുള്ളവർകേരളാ വാട്ടർ അതോറിറ്റിയിൽ ഓവർസീയർ തസ്തികയിൽ ജോലി ചെയ്തി
ട്ടുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. കംമ്പ്യൂട്ടർ പരിജ്ഞാനവുംജലവിതരണ രംഗത്ത് പ്രവൃത്തി പരിചയവും അഭികാമ്യം.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 11 മുതൽ 1മണി വരെ വെള്ളയാംകുടിയിലുള്ള കാര്യാലയത്തിൽഎത്തിച്ചേരണം.കൂടുതൽ വിവരങ്ങൾക്ക് 04868 - 250101 എന്ന നമ്പരിൽ ബന്ധപ്പെടമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.