തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ അപൂർവ്വ സഹോദരങ്ങളായ കേരള- തമിഴ്നാട്
മുഖ്യമന്ത്രിമാർ ഒളിച്ചുകളി നിറുത്തി പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കണമെന്ന്
മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി ആവശ്യപ്പെട്ടു. 12ന് വൈക്കത്ത് എത്തുന്ന എം.കെ. സ്റ്റാലിനോട് മുഖ്യമന്ത്രി ഗൗരവമായ ചർച്ച നടത്തണം. നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ സാധന സാമഗ്രഹികൾ കേരളം വഴി കൊണ്ടുപോയിട്ടും തടയാൻ കേരളം ശ്രമിച്ചില്ല. കേന്ദ്ര ജലകമ്മിഷൻ അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ താത്കാലിക ബലപ്പെടുത്തൽ നടത്തുന്നത് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനാണ്. മുമ്പ് നടത്തിയ താല്കാലിക ബലപ്പെടുത്തൽ ഡാമിനെ കൂടുതൽ അപകടാവസ്ഥയിൽ എത്തിച്ചതായി വിദഗ്ദ്ധ സമിതികളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. 12 വർഷത്തിന് ശേഷം നടത്തുന്ന ബലക്ഷയം പരിശോധനയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോൾ താത്കാലിക ബലപ്പെടുത്തൽ നടത്തുന്നത്. ഇത് മുഖ്യമന്ത്രി തിരിച്ചറിച്ച് സംസ്ഥാന താത്പര്യം
സംരക്ഷിക്കാൻ ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. 12ന് വൈക്കത്ത് എത്തുന്ന തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനുള്ള സന്ദർശനുമതി നിഷേധിച്ചതിൽ ജനസംരക്ഷണ സമിതി ശക്തമായി പ്രതിഷേധിക്കുന്നതായി ചെയർമാൻ അഡ്വ.റോയി വാരികാട്ട്, ജനറൽ കൺവീനർപി.ടി. ശ്രീകുമാർ എന്നിവർ അറിയിച്ചു.