hobmanoj34

പീരുമേട്: റോഡിലൂടെ നടന്ന് പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. മൂങ്കലാർ എസ്റ്റേറ്റിൽ മനോജ് (34) ആണ് മരിച്ചത്.ഡിസംബർ നാലിന് കോട്ടയം ടൗണിൽ കോടിമതയ്ക്ക് സമീപം നടന്നപോയ മനോജിനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.സംസ്‌കാരം നടത്തി.ഭാര്യ : പീരുമേട്മാങ്കൂട്ടത്തിൽ അഞ്ജലി .