ഇടുക്കി: കുട്ടികളുടെ സുരക്ഷയും അവകാശ സംരക്ഷണവും ലക്ഷ്യമാക്കി ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ബാലസൗഹൃദ രക്ഷാകർതൃത്വം ഏകദിന പരിശീലനം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ സി.ആർ. മിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സി.എസ്. സൂര്യ സ്വാഗതം പറഞ്ഞു. കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫിസർ വി.ഐ. നിഷ ആശംസാ പ്രസംഗം നടത്തി. മെന്റൽ ഹെൽത്ത് പ്രോഗ്രാം സൈക്യാട്രിസ്റ്റ് ഡോ.ആതിര ചന്ദ്രൻ,​ കെ.കെ. ഷാജു എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ബിജു ജോസഫ് നന്ദി പറഞ്ഞു.