കട്ടപ്പന :കേരള സ്റ്ററ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കട്ടപ്പന ബ്ലോക്കു കമ്മറ്റിയുടെ നേതൃത്വത്തിൽ 11 യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി കട്ടപ്പന സബ് ട്രഷറിയിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക, പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശികകൾ അനുവദിക്കുക,ലഭിക്കാനുള്ള ആറുതവണത്തെ ഡി ആർ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. രാവിലേ കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിനു ശേഷമാണ് ടൗൺ ചുറ്റി ട്രഷറിയിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ധർണ്ണ സമരം സംസ്ഥാന കൗൺസിൽ അംഗം എം.കെ ഗോപാലപിള്ള ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ശശിധരൻ, കെ. ആർ രാമചന്ദ്രൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.പി ദിവാകരൻ, ടി.വി സാവിത്രി, ടി.കെ വാസു തുടങ്ങിയർസംസാരിച്ചു.