ഇടുക്കി: പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താല്പര്യമുള്ളവർ 13ന് രാവിലെ പത്തിന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547005084, 9446073146.