പീരുമേട്: 14.15 തീയതികളിൽ കട്ടപ്പനയിൽ വച്ച് നടക്കുന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പീരുമേട് സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണവും, വനിതാ സെമിനാറും നടത്തി. അഡ്വ. പ്രീത ഹരിപ്രസാദ് വനിതകളുടെ അവകാശവും നിയമങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കെ.എസ്. ടി .എ സബ്ജില്ലാ കമ്മിറ്റി അംഗം സെലീന എം. എച്ച്. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം രമേശ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽ.ശങ്കിലി, എസ്. ദുരൈരാജ്, സബ്ജില്ലാ പ്രസിഡന്റ് കെ.എസ്.ശ്രീജിത്കുമാർ, സബ്ജില്ലാ ജോയിന്റ സെക്രട്ടറിമാരായഅനീഷ് തങ്കപ്പൻ ബൈജു കുമാർ ഏലപ്പാറ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷോബിത, ബിന്ദു ഗോപാലൻ, ജയകുമാർ.പി. എന്നിവർസംസാരിച്ചു.