kpn
വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിനു മുൻപിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചപ്പോൾ.

കട്ടപ്പന :ജനങ്ങളെ ദുരിതത്തിൽ ആക്കിക്കൊണ്ട് വീണ്ടും ഉണ്ടായ വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.. കട്ടപ്പന കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ചൂട്ടുകത്തിച്ചായിരുന്നു പ്രതിഷേധം. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനായി യൂ ഡി എഫ് ഗവണ്മെന്റ് ഒപ്പിട്ട കരാർ പിണറായി സർക്കാർ എന്തിനാണ് റദ്ദാക്കിയതെന്ന് എൽ ഡി എഫ് വ്യക്തമാക്കണമെന്നും,ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ ഈ നയം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരുൺകുമാർ കാപ്പുകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, ബിജു പുന്നോലി, റൂബി വേഴമ്പ ത്തോ ട്ടം, കെ എസ് സജീവ്,ഷിബു പുത്തൻപുരക്കൽ, കെ. സതീഷ്‌കുമാർ, ഷാജൻ എബ്രഹാം,സിജോ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.