തൊടുപുഴ : ഭിന്നശേഷി വിധിയുടെ പേരിൽ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരെ ദിവസ വേതനക്കാരാക്കുന്ന നടപടി പിൻവലിക്കണമെന്ന് കെ.പി.എസ്. ടി.എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, കുടിശ്ശികയായ മുഴുവൻ ആനുകൂല്ങ്ങളും അനുവദിക്കുക, ശമ്പള കമ്മീനെ നിയമിക്കുക, മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് ആകർഷകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ഡി.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ .പി .സി .സി ജനറൽ സെക്രട്ടറി അഡ്വ .എസ് അശോകൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് ആറ്റ്ലി വി.കെ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി പി.എം നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അഗങ്ങളായ ബിജോയി മാത്യു, ജോർജ് ജേക്കബ് ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, ട്രഷറർ ജോസ് കെ സെബാസ്റ്റ്യൻ, നേതാക്കളായ നൈജോ മാത്യു, സിബി കെ ജോർജ് , ഷിന്റോ ജോർജ്, ജയിംസ് സെബാസ്റ്റ്യൻ , എന്നിവർ പ്രസംഗിച്ചു .ദിപു ജോസ് ,അജീഷ് കുമാർ റ്റി വി , ജോൺസൺ കെ എ , അമൽ റ്റി ആർ, ആർ. മിനിമോൾ, ഗ്ലോറിയ തോമസ് , എൻ രശ്മി എന്നിവർ നേതൃത്വം നല്കി.