വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി യിൽ വിനോദ പഠനയാത്ര
അടിമാലി : സ്‌കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കായി വിനോദ , പഠനയാത്ര കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്നു. . മൂന്നാർ ഡിപ്പോയുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് വിനോദയാത്രയുമാണ് സംഘടിപ്പിക്കുന്നത്.ഒരു ദിവസം മൂന്നാറിലെ പ്രധാന സ്ഥലങ്ങൾ കണ്ടുവരാൻ 300 രൂപാ മാത്രം . രാവിലെ 9 ന് പുറപ്പെട്ട് വൈകിട്ട് 5 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ജില്ലയിൽ തന്നെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും, മറ്റ് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ആവശ്യാനുസരണം യാത്രകൾ സംഘടിപ്പിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായ ചരിത്ര പ്രാധാന്യമുള്ള മറയൂർ മുനിയറകൾ , സ്‌പൈസസ്ഗാർഡൻസ്, ചന്ദനമര തോട്ടങ്ങൾ, തേയില ഫാക്ടറികൾ , പ്രധാന വെള്ളച്ചാട്ടങ്ങൾ, അണക്കെട്ടുകൾ, പക്ഷിസങ്കേതങ്ങൾ എന്നിവിടങ്ങളും മറ്റു ജില്ലകളിലെ പഠനോപകാര പ്രദമായ സ്ഥലങ്ങളും കണ്ട് നമ്മുടെ സ്വന്തം ആനവണ്ടിയിൽയിൽ തിരിച്ചു വരാം . താല്പര്യമുള്ള സ്‌കൂൾ , കോളേജുകൾ ഡിപ്പോയുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്,ബഡ്ജറ്റ് ടൂറിസം സെൽ ,കെ. എസ്. ആർ. ടി. സി ,മൂന്നാർ.ഫോൺ.: 04865 230 201, 944 6525 7739847027060