tarmixing
ടാറിംഗിനിടെ മിക്സിംഗ് വാഹനത്തിന് തീപിടിച്ചപ്പോൾ

അടിമാലി: റോഡ് നിർമ്മാണത്തിന്റെ ടാറിംഗിനിടെ മിക്സിംഗ് വാഹനത്തിന് തീപിടിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെ പത്താം മൈലിനും, ഇരുമ്പുപാലത്തിനും മദ്ധ്യേ ആയിരുന്നു സംഭവം. കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. ടിപ്പർ ലോറിയിലെത്തിച്ച ടാറിംഗ് മിക്സ് മെറ്റൽ വിരിയ്ക്കുന്ന യന്ത്രത്തിലേക്ക് മാറ്റിയ ഉടൻ തീ പിടിയ്ക്കുകയായിരുന്നു. എവിടെ നിന്നാണ് തീ പടർന്നതെന്ന് വ്യക്തമല്ല. തീ ആളിപ്പടർന്നതോടെ സമീപത്ത് ഉണ്ടായിരുന്ന ടാങ്കർ ലോറിയിൽ നിന്ന് വെള്ളം അടിച്ച് തീ കെടുത്തിയതുമൂലമാണ് വൻ ദുരന്തംഒഴിവായത്.