ക്യാമ്പ് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.
തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ സംഘടനാരംഗത്ത് പുത്തൻ ഉണവർവ്വുമായി 'സ്‌നേഹജ്വാല 2കെ24' നേതൃത്വ ക്യാമ്പ് 15ന് കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും.യൂണിയനിലെ 44 ശാഖകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, , വനിതാസംഘം യൂണിയൻ പ്രതിനിധികൾ, യൂണിയൻ പോഷക സംഘടനാ നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് പഠനക്ലാസ്, ചർച്ചകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവ ക്യാമ്പിലുണ്ടാകും. സംഘടനാ രംഗത്ത് പുതിയ ദിശാബോധം നൽകുന്നതിനുതകുന്ന ക്ളാസുകളും യൂണിയൻ ശാഖാ തലത്തിൽ പുതിയ പദ്ധതികളുൾപ്പടെയുള്ളവയെക്കുറിച്ച് സമഗ്രമായ ആലോചനകളും ക്യാമ്പിൽനടത്തും.ഞായറാഴ്ച രാവിലെ 9.30ന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും.
10ന് ബിജു പുളിക്കലേടത്ത് പഠന ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 12ന് തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു സ്വാഗതമാശംസിക്കും. യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ.മനോജ്, എ.ബി.സന്തോഷ്, സ്മിത ഉല്ലാസ് എന്നിവർ ആശംസകളർപ്പിക്കും. രണ്ട് മുതൽ സംഘടനാവിഷയങ്ങളിൽ ചർച്ച നടക്കും. തുടർന്ന് യൂണിയൻ യൂത്ത്മൂവ്മെന്റ്, വനിതാസംഘം, രവിവാരപാഠശാല, കുമാരി,സംഘം ശാഖാ പ്രവർത്തകർ. എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾ നടക്കും. രാത്രി ഏഴിന് സ്‌നേഹവിരുന്ന്.
=ക്യാമ്പിന്റെ ഭാഗമായി പഠനക്ളാസ്, ചർച്ചകൾ, കലാ സാംസ്കാരിക പരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടക്കും