തൊടുപുഴ: വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച അതിഭീമമായ വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) നേതൃത്വത്തിൽ തൊടുപുഴയിൽ വൈദ്യുത മന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ടൗൺ ഹാൾ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം എസ്യുസിഐ ജില്ലാ സെക്രട്ടറി എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം സിബി സി. മാത്യു അദ്ധ്യക്ഷനായി. കെ.എൽ. ഈപ്പച്ചൻ,വർഗീസ് പി.റ്റി, ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ, എൻ.എസ്. ബിജുമോൻ, മാത്യു കൊന്നയ്ക്കൽ, ജോയി പുളിയംമാക്കൽ തുടങ്ങിയവർ സംസാരിച്ചു.