തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) നേതൃത്വത്തിൽ പെൻഷൻകാർ ബ്ലോക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തി. തൊടുപുഴയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും മാർച്ച് ആരംഭിച്ച് സിവിൽ സ്റ്റേഷന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ്ണ കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ സംസ്ഥാന കമ്മിറ്റിയംഗം എസ്. സുനിൽകുമാർ പ്രസംഗിച്ചു. അടിമാലിയിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. അറക്കുളത്ത് ജില്ല വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പും ഉടുമ്പന്നൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. സൂര്യകുമാറും ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി യംഗം പി.എം. ഫിറോസ് പ്രസംഗിച്ചു. പീരുമേട്ടിൽ ലീലാമ്മ ഗോപിനാഥും,
നെടുങ്കണ്ടത്ത് പി.ഡി. ദാനിയേലും, ഇടുക്കിയിൽ പി.കെ. ശ്യാമളയും ദേവികുളത്ത് കെ. ശശിധരനും, രാജാക്കാട്ട് എം.ജെ. ലില്ലിയും ഇടവെട്ടിയിൽ വി.എൻ. ജലജകുമാരിയും, കട്ടപ്പനയിൽ എം.കെ. ഗോപാലപിള്ളയും ഉദ്ഘാടനം ചെയ്തു. റ്റി. ചെല്ലപ്പൻ, പി.കെ. സുകുമാരൻ, എം.ജെ. മേരി, എൻ.പി. പ്രഭാകരൻനായർ,എം.എം. ഇമ്മാനുവൽ, സി.എസ്. ശശിന്ദ്രൻ, എസ്. രാജീവ്, റ്റി.സി. ചാക്കോ, കെ.എം. ഗോപി, പി.എസ്. ഷംസുദ്ദീൻ, പി.എൻ. ശശി, വി.എൻ. സുഭാഷ്, വി.കെ. സലിം, വി.വി.രഘു, കെ.വി. വിശ്വനാഥൻ, കെ.എം. തോമസ്, മോളിക്കുട്ടി മാത്യു, എം.കെ. ശിവൻകുട്ടി, കെ.പി. മത്തായി, ടോമി കൂത്രപ്പള്ളി, പി.കെ. സുധാകരൻ, എസ്. ക്രിസ്റ്റി, കെ.വി. ഐസക്, റ്റി.പി. വർഗീസ്, കെ.ജെ. ജേക്കബ്, വി.എൻ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.