തൊപ്പിപ്പാള: ശ്രീ ദേവീ ശാസ്താ ഗുരുദേവക്ഷേത്രത്തിലെ ശിലാസ്ഥാപനം ഇന്ന് നടക്കും. ഇന്ന് രാവിലെ 9നും 9.52 ഇടയിൽ എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ശിലാസ്ഥാപന കർമ്മം നിർവഹിക്കും.കാമാക്ഷി അന്നപൂർണ്ണേശ്വരി ഗുരുകുലം ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ക്ഷേത്രം ചുറ്റുമതിലിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വിനീത് ശാന്തി നേതൃത്വം നൽകും. ശിലാസ്ഥാപന ചടങ്ങുകൾക്ക് ഏവരും പങ്കെടുക്കണമെന്ന് യൂണിയൻ കൗസില‌ ‌‌ർ കെ.കെ. രാജേഷ്, ക്ഷേത്രം തച്ചൻ കൊടുങ്ങല്ലൂർ സന്ദീപ് ജി എന്നിവർ അറിയിച്ചു.