
തൊടുപുഴ:മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ- ഊന്നുകൽ റൂട്ടിൽ പെരുമാങ്കണ്ടത്താണ് റബ്ബർ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ ഒന്നേകാലിനായിരുന്നു സംഭവം. പെട്രോൾ പമ്പിന് സമീപം നിന്നിരുന്ന റബ്ബർ മരം മറിഞ്ഞ്ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും വീഴുകയായിരുന്നു. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാർ സംഭവം അറിയിച്ചതനുസരിച്ച് തൊടുപുഴ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇലക് ട്രിക്ക് ലൈൻ കട്ട് ചെയ്യുകയും മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു. ഏകദേശം പതിനഞ്ച് മിനിറ്റ് സമയം ചെലവഴിച്ചാണ് ഗതാഗതം പൂർണ്ണതോതിലാക്കിയത്. സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ പി.ടി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, സജീവ് പി.ജി, സന്ദീപ് വി.ബി, ജസ്റ്റിൻ ജോയി, ലിബിൻ ജെയിംസ് എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.