തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 13, 14, 15 തീയതികളിലായി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ വിവിധ വേദികളിൽ നടത്തുന്നു. 13 ന് രാവിലെ 9 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ടോമി കാവാലം കേരളോത്സവം ഉദ്ഘാടനംചെയ്യും. യോഗത്തിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ജാൻസി മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തന്നെ വിവിധ കലാമത്സരങ്ങളും നടത്തപ്പെടും.
രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടിൽ ബി.സി.സി.ഐ മുൻ വൈസ് പ്രസിഡന്റ്, . റ്റി.സി മാത്യു ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യും. 2. ന് നടക്കുന്ന വടംവലി മത്സരംതൊടുപുഴ ഡി.വൈ.എസ്.പി ഇമ്മാനുവേൽ പോൾ ഉദ്ഘാടനം ചെയ്യും.
14ന് രാവിലെ 9. മുതൽ പൂമാലജി. ടി. എച്ച്. എസ്. എസി ൽ വച്ച് അത്ലലറ്റിക്സ് മത്സരങ്ങൾ നടത്തും. 15ന് രാവിലെ 9.മുതൽ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നീന്തൽ മത്സരങ്ങളും, സിക്സസ് ഗ്രൗണ്ട് കോളപ്രയിൽ വോളിബോൾ, കരിമണ്ണൂർ സെന്റ്. ജോസഫ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ 11മുതൽ ഫുട്‌ബോൾ മത്സരങ്ങളും നടത്തും.