തൊടുപുഴ. വിമല പബ്ലിക് സ്‌കൂളിൽ എക്സലെൻസിയ..2K24 എന്ന പേരിൽ 28മത് വാർഷിക ദിനാഘോഷവും അവാർഡ് ദാനവും ശനിയാഴ്ച വൈകുന്നേരം നാലിന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. മുതലകോടം ഫൊറോന പള്ളി വികാരി ഫാ. ജോർജ് താനത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിക്കും ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ. സമ്മേളനം ഉദ്ഘാടനം ചെയ്യും പ്ലേ ബാക്ക് സിംഗറും മ്യൂസിക് കമ്പോസറുമായ . ജിൻസ് ഗോപിനാഥ് മുഖ്യാതിഥിയായിരിക്കും. ഫാ. തോമസ് വിലങ്ങ് പാറയിൽ. മദർ സുപ്പീരിയർ. സിസ്റ്റർ. ഡിവോഷിയ , മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ. എലൈസ്., ടോം ജെ കല്ലറക്കൽ, അഗസ്റ്റിൻ ഷാജി, ഹന്ന റെജി, റൂബൻ ആൻജോ, അന്ന ജെ ഇളയിടം, ജുവാന അന്ന ജോസ്, തുടങ്ങിയവർ പ്രസംഗിക്കും .തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന് നടക്കും.