ഇടുക്കി : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബർ അവസാനവാരം ജില്ലാ ആസ്ഥാനത്ത് നടക്കും. ഇതിന് മന്നോടിയായുള്ള സംഘാടക സമിതിയോഗം നാളെ ഉച്ചയ്ക്ക് 2 ന് ചെറുതോണി ടൗൺഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യദ്ധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, യുവജന രാഷ്ട്രീയ സംഘടനാ ഭാരവാഹികൾ. കലാ കായിക സ്ഥാപനങ്ങളുടെ തലവൻമാർ, ക്ലബ്ബ് ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.