തൊടുപുഴ: കുടയത്തൂർ ലയൺസ് ക്ലബിന്റെയും ശരംകുത്തി റെസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ സാദ്ധ്യത നിർണയ ക്യാമ്പ് നടത്തി. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, കാർക്കിനോസ് ഹെൽത്ത് കെയർ കേരളയും സംയുക്തമായി നടത്തിയ ക്യാമ്പിൽ 60 പേരെത്തി പരിശോധന നടത്തി. യോഗത്തിന്റെ ഉദ്ഘാടനം കുടയത്തൂർ ലയൺസ് ക്ലബ് പ്രസിഡന്റ് അനൂപ്കുമാർ നിർവഹിച്ചു. ശരംകുത്തി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മെജോ മാത്യു, അർജുൻ സോമൻ, പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ ഡോ. അസിയ അൻസാരി കോൺസൽട്ടന്റായിരുന്നു.