തൊടുപുഴ: ഡീ പോൾ പബ്ലിക്ക് സ്കൂളിലെ 27ാമത് വാർഷികാഘോഷം 19ന് വൈകിട്ട് 4.30ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സംഗീത സംവിധായകനും ഗായകനുമായ ദീപാങ്കുരൻ കൈതപ്രം, പ്രൊവിൻഷ്യൽ സുപീരിയർ ഫാ. മാത്യു കാക്കാട്ടുപിള്ളിൽ, സിനിമ താരം അന്ന മരിയ ജോബി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.