
പീരുമേട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് ടൗണിൽ പ്രകടനവും ധർണയും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കുക, 2024 ജൂലായ് ഒന്നിന് പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം എം. രമേശ്, പെൻഷൻ യൂണിയൻ നേതാക്കളായ പി.എസ്. ഷംസുദീൻ, പി.എം. യൂസഫ്, സി.വി. വിജയകുമാർ, പി.എൻ. മോഹനൻ, സരോജിനി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.