ncp

തൊടുപുഴ: വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കുര്യാച്ചൻ കണ്ടത്തിൽ അദ്ധ്യക്ഷ വഹിച്ചു. പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ ജനപക്ഷ സർക്കാരെന്ന് അവകാശപെടുമ്പോഴും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിരക്ക് വർദ്ധനവുകൾ ജനജീവിതം ദുസഹമാക്കുകയാണ്. വിവിധ തരങ്ങളിലുള്ള നികുതികൾ കൊണ്ട് പൊതുജനം പൊറുതിമുട്ടുകയാണ്. പിണറായി സർക്കാർ ജനവിരുദ്ധ സർക്കാരായി മാറി. കഴിവുകെട്ട മന്ത്രിമാരുടെ മുഖ്യമന്ത്രിയായി പിണറായി ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കവിത വി.എസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷൈജു അട്ടക്കുളം, പി.പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതയംഗങ്ങളായ ജോസ് തടത്തിൽ, പ്രിയാ അനിൽകുമാർ, ശ്രീജ കുര്യച്ചൻ, ജെസി ബിനോയ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് മാസ്റ്റർ, എ.ജെ. നൗഷാദ്, സബീഷ് ആദം പള്ളി തൊട്ടിയിൽ, സാഗർകുട്ടി പുത്തിരിയിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.