കട്ടപ്പന :നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തിൽ പൊങ്കല മഹോത്സവവും കാർത്തിക വിളക്കും നാളെ നടക്കും. പുലർച്ചെ 5ന് നിർമാല്യദർശനം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30ന് പൊങ്കാല, മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. കലക്ടർ വി വിഗ്‌നേശ്വരി സന്ദേശം നൽകും, 11 മുതൽ മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് 11,111 ദീപങ്ങളുടെ കാർത്തിക വിളക്ക്, ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷ് ദീപം തെളിയിക്കും.