കട്ടപ്പന :കെ.എസ്ടി.എ 34ാം ജില്ലാ സമ്മേളനം 14, 15 തിയതികളിൽ കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ നടക്കും. പ്രതിനിധി സമ്മേളനം 14ന് രാവിലെ 10.30ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ .കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി .എസ് മഹേഷ് സംസാരിക്കും. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി കെ ഹരികുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എം .തങ്കരാജ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
വൈകിട്ട് 4ന് അദ്ധ്യാപകരുടെ പ്രകടനം, തുടർന്ന് നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം കെ.എസ്ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി ബെന്നി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അപർണ നാരായണൻ, എം .രമേശ്, കെ ആർ ഷാജിമോൻ, ജില്ലാ പ്രസിഡന്റ് ആർ മനോജ് തുടങ്ങിയവർ സംസാരിക്കും.15ന് രാവിലെ 10ന് വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്ഘാടനം ചെയ്യും. ഏഴ് ഉപജില്ലാ കമ്മിറ്റിയിൽ നിന്നും ഒരു ഏരിയാ കമ്മിറ്റിയിൽ നിന്നുമായി 209 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയേയും കൺവീനറായി കെഎസ്ടിഎ കട്ടപ്പന ഉപജില്ലാ സെക്രട്ടറി അരുൺകുമാർ ദാസിനെയും തെരഞ്ഞെടുത്തു.