aituc

തൊടുപുഴ: തൊഴിൽ സംരക്ഷണത്തിനുള്ള പോരാട്ട ആഹ്വാനവുമായി നാടിനെ ഉണർത്തി പ്രചാരണം നടത്തുന്ന എ.ഐ.ടി.യു.സി പ്രക്ഷോഭ ജാഥയ്ക്ക് തൊടുപുഴയിൽ വികാരനിർഭരമായ വരവേൽപ്പ്. ജില്ലയിലെ ആദ്യസ്വീകരണ കേന്ദ്രമായ തൊടുപുഴയിൽ ഇന്നലെ സന്ധ്യയ്ക്കാണ് ജാഥ എത്തിയത്. തൊടുപുഴ മുനിസിപ്പൽ മൈതാനത്തെ സ്വീകരണയോഗം സി.പി.ഐ ജില്ലാ സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമായ കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ കെ.പി. രാജേന്ദ്രനെ സലിംകുമാർ സ്വീകരിച്ചു. യോഗത്തിൽ വി.ആർ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പി.പി. ജോയി സ്വാഗതം പറഞ്ഞു. വാഴൂർ സോമൻ എം.എൽ.എ, പി.ബി. ബിനു, പി.വി. സത്യനേശൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ പത്തിന് മൂന്നാർ, ഉച്ചയ്ക്ക് 12 ന് നെടുങ്കണ്ടം, വൈകിട്ട് നാലിന് വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ വരവേൽപ്പ് ഏറ്റുവാങ്ങും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനാണ് തെക്കൻ മേഖല ജാഥയുടെ ക്യാപ്ടൻ. സി.പി. മുരളി വൈസ് ക്യാപ്ടനും അഡ്വ. ആർ. സജിലാൽ ഡയറക്ടറുമാണ്. അഡ്വ. വി.ബി. ബിനു, എം.ജി. രാഹുൽ, പി. രാജു, പി.വി. സത്യനേശൻ, വാഴൂർ സോമൻ എം.എൽ.എ, പി. രാജു, കെ.പി. ശങ്കരദാസ്, കെ.എസ്. ഇന്ദശേഖരൻ നായർ, അഡ്വ. ഗോവിന്ദൻ വള്ളികാപ്പിൽ, എം.പി. ഗോപകുമാർ, ജി. ലിജു, എ. ശോഭ, എസ്. അശ്വതി, കെ. സലിംകുമാർ, ജോസ് ഫിലിപ്പ്, ജി.എൻ. ഗുരുനാഥൻ എന്നിവർ ജാഥയിൽ അംഗങ്ങങ്ങളാണ്. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ക്യാപ്ടനായിട്ടുള്ള വടക്കൻ മേഖലാ ജാഥയുടെയും പര്യടനം പരോഗമിക്കുകയാണ്. ജനുവരി 17 ന് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും.