തൊടുപുഴ: ആറാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്ന ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം ഇന്റലിജന്റ്സ് ഡിവൈ.എസ്.പി ആർ.സന്തോഷ് കുമാർ ഇന്ത്യൻ ഹാൻഡ്‌ബോൾ താരം അഖിൽ വിനായകിന് നൽകി നിർവഹിച്ചു. മാസ്റ്റേഴ്സ് ഹാൻഡ്‌ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ, സീനിയർ താരങ്ങളായ ദിനൂപ് ഡി നായർ, ബോബൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.