
ചിത്തിരപുരം: കേരളാ ഹെൽത്ത് സർവ്വീസസ് ലബോറട്ടറി ടെക്നീഷ്യൻമാരുടെ ജില്ലാ സമ്മേളനം നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് രവി അദ്ധ്യക്ഷത വഹിച്ചു. മുൻ ജൂനിയർ സയന്റിഫിക് ഓഫീസർ സണ്ണി മാത്യു, മുൻ ജൂനിയർ സയന്റിഫിക് ഓഫീസർ അജീന ടോം, കെ.എച്ച്.എസ്.എൽ.റ്റി.എ സെക്രട്ടറി പ്രഭു കൃഷ്ണ, ട്രഷറർ ചിഞ്ചു ഗോപി , മുൻ സെക്രട്ടറി രാജ, മുൻ ട്രഷറർ ബിന്ദു മോൾ തുടങ്ങിയവർചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. താത്കാലിക നിയമനം ലഭിച്ച് ജില്ലയിൽ ജോലി ചെയ്യുന്ന ടെക്നീഷ്യന്മാരും യോഗത്തിൽ പങ്കെടുത്തു. പുതിയ സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. ഫെബ്രുവരി 8നും 9നും തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.