prathishedam
കേരള കോൺഗ്രസ് അറക്കുളം, കുടയത്തൂർ മണ്ഡലം കമ്മിറ്റി സംയുക്ത നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉരലിൽ ഉലക്കക്കുത്തി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

മൂലമറ്റം : അന്യായമായി വർദ്ധി​പ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതൃത്വത്തിൽ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റത്ത്പ്രതിഷേധ സമരം നടത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ ഗൃഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുമ്പിൽ പ്രദർശിപ്പിച്ചാണ് പ്രതിഷേധിച്ചത്.പാള വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്, ആട്ടുകല്ല്,ഉരൽ, ഉലക്ക, അരിക്കലാമ്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, ഫ്രഡ്ജിനു പകരം മാംസം സൂക്ഷിച്ചിരുന്ന പാളകുമ്പിൾ തുടങ്ങി വൈദ്യുതി വേണ്ടാത്ത പഴയകാല ഉപകരണങ്ങൾ പ്രദർശിപ്പിച്ചായിരുന്നും സമരം.
കേരള കോൺഗ്രസ് അറക്കുളം, കുടയത്തൂർ മണ്ഡലം കമ്മിറ്റി സംയുക്ത നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉരലിൽ ഉലക്കക്കുത്തി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.അറക്കുളം മണ്ഡലം പ്രസിഡന്റ് എ ഡി മാത്യു അഞ്ചാനി അദ്ധ്യക്ഷത വഹിച്ചു. .പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ജിൽസ് അഗസ്റ്റിൻ, സാം ജോർജ്, ടി.എച്ച് ഈസ, റെനി മാണി, ടി.സി ചെറിയാൻ,പഞ്ചായത്ത് മെമ്പർ കൊച്ചുറാണി ജോസ്, പൗലോസ് ജോർജ്, കുര്യൻ കാക്കപയ്യാനി, എന്നിവർ പ്രസംഗിച്ചു.