പീരുമേട്: മുസ്ലീംപള്ളിക്ക് സമീപത്തെ അപകടകരമായിട്ടുള്ള കൊടും വളവിൽ പൊതുമരാമത്ത് വകുപ്പ് ക്രാഷ് ബാരിയർ സ്ഥാപിച്ചു.ഈ വളവിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന
സാഹചര്യത്തെ മുൻനിർത്തി മാദ്ധ്യമങ്ങൾ ഈ വിഷയം നിരന്തരമായി പൊതുമരാമത്ത്അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ശബരി മല തീർത്ഥാടന കാലമായതോടെ പ്രദേശത്ത് പരിചയമില്ലാത്ത വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായി ഇതോടെയാണ് നാട്ടുകാരും, മാദ്ധ്യമങ്ങളും അധികൃതരുടെ ശ്രദ്ധയിൽ പ്രശ്നം ഉയർത്തി കൊണ്ടു വന്നത്.വാഹന യാത്രക്കാർക്ക് അപകട ഭീഷണിയായി മാറിയിരുന്നു. താരതമ്യേന വീതി കുറഞ്ഞ ഒരു ഭാഗമാണ് കൂടാതെ ഇരുവശങ്ങളിലും കാടുപടലങ്ങളും വളർന്നു നിന്നിരുന്നു. ഈ വളവിന് അരികുവശത്ത് വലിയൊരു കുഴിയും രൂപപ്പെട്ടിരുന്നു ഈ കുഴിയിൽ പതിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.ശബരിമലതീർത്ഥാടനകാലം ആരംഭിച്ചതോടെ തീർത്ഥാടകരുടെ വാഹനങ്ങളും, വിനോദ സഞ്ചാരികളുടെ വാഹനവുമുൾപ്പടെ ഇവിടെ അപകടത്തിൽപ്പെടുന്നത് സ്ഥിരമായപ്പോഴാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.