survey

പള്ളിവാസൽ: അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാക്കി എന്റെ ഭൂമി പോർട്ടൽ മുഖേന പൊതുജനത്തിന് ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്ത് വൈ. പ്രസിഡന്റ് .എം ലത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു . ജില്ല സർവ്വേ സൂപ്രണ്ട് ഡയറക്ടർ ബി. പ്രകാശ് വിഷയ അവതരണം നടത്തി.റീസർവേ അസിസ്റ്റന്റ് ഡയറക്ടർ പി. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ അഡ്വ. എം ഭവ്യ ,പി.ശശികുമാർ, അഭിലാഷ് സി എസ് ,സുജി ഉല്ലാസ് ,മിനി ലാലു, അഖിലാജ് ,പുഷ്പാ സജി , എഫ് രാജാ, ആനി ജോൺ ,പ്രേമ അച്യുതൻ ,സി എസ് രാജ , കണ്ണൻ, സ്വപ്ന സജിമോൻ, ആർ.സി ഷാജൻ, ഷൈനി സിബിച്ചൻ, ആന വിർട്ടി വില്ലേജ് ഓഫീസർ മഞ്ജു പി .കെ,ബിജു.എ.ഡി, അനുപ് റ്റി .എസ് എന്നിവർ സംസാരിച്ചു.ടെക്നിക്കൽ അസിസ്റ്റന്റ് അനിൽ എസ് .നന്ദി അറിയിച്ചു