 
തൊടുപുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 'ചിന്ന ചിന്ന ആശൈ" പ്രോഗ്രാമിന് കൈത്താങ്ങുമായി എത്തിയ എൻ സി സി അംഗങ്ങളെ വിശിഷ്ടാതിഥിയായി എത്തിയ പ്രശസ്ത മഞ്ജു വാര്യർ അഭിനന്ദിച്ചു. ജില്ലാ കളക്ടർ വി . വിഘ്‌നേശ്വരിയുടെ ക്ഷണം സ്വീകരിച്ചാണ് എൻസിസി അംഗങ്ങൾ പരിപാടിയിൽ സഹായികളായി എത്തിയത്. 2025 റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ സി സി ബാൻഡ് ടീം വിശിഷ്ടാതിഥികളെ സ്വീകരിച്ചു.കേരളത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സീനിയർ വനിത എൻസിസി ബാൻഡിന് ഭാവുകളും വിജയാശംസകളും നേരുകയും ചെയ്തു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു, ബർസാർ ബെൻസൺ എൻ. ആന്റണി, സീനിയർ അണ്ടർ ഓഫീസർ ഓഫീസർ ആദർശ് എസ്,അണ്ടർ ഓഫീസർമാരായ രാധിക എം ആർ, സാരങ്ക് ഷാജി, എയിഡൻ കുര്യൻ അലൻ റ്റാജു, അഖിൽ കുമാർ .ബി എന്നിവർ നേതൃത്വം നൽകി.