കട്ടപ്പന :എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം 15ന് വൈകിട്ട് 5മുതൽ കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ നടക്കും. സി.എസ്‌.ഐ ഈസ്റ്റ് കേരള ഇടവക ബിഷപ്പ് റവ. വി എസ് ഫ്രാൻസിസ് സന്ദേശം നൽകും. ഫെലോഷിപ്പ് ചെയർമാൻ വർഗീസ് ജേക്കബ് കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷനാകും. വൈ.എം.സി.എ ദേശീയ ട്രഷറർ റെജി ജോർജ് ഇടയാറൻമുള മുഖ്യാതിഥിയായിരിക്കും. ഫെലോഷിപ്പ് ജനറൽ കൺവീനർ ജോർജ് ജേക്കബ്, കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ, വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. തോമസ് മണിയാട്ട്, കട്ടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. സാജോ ജോഷ്വാ മാത്യു, സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, സെന്റ് ജോൺസ് സിഎസ്‌ഐ പള്ളി വികാരി ഫാ. ഡോ. ബിനോയി പി ജേക്കബ്, കട്ടപ്പന സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ഷിജു വട്ടംപുറത്ത്, നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. കുര്യാക്കോസ് വാലയിൽ, വെള്ളയാംകുടി ബെഥേൽ മാർത്തോമാ പള്ളി വികാരി ഫാ. ജിതിൻ വർഗീസ്, സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാ. ഈപ്പൻ പുത്തൻപറമ്പിൽ, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, കട്ടപ്പന എച്ച്സിഎൻ എംഡി ജോർജി മാത്യു, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോർജ്, എം ഡി വിപിൻദാസ്, സാജൻ ജോർജ്, മനോജ് അഗസ്റ്റിൻ,ബൈജു എബ്രഹാം, സെൻസ് കുര്യൻ, ജിതിൻ കൊല്ലംകുടി, റോയി സെബാസ്റ്റ്യൻ, പി എം ഫ്രാൻസിസ്, അഡ്വ. ജോർജ് വേഴമ്പത്തോട്ടം, കെ.ജെ ജോസഫ് എന്നിവർ സംസാരിക്കും.

കരോൾ ടീമുകൾ

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, കട്ടപ്പന സെന്റ് ജോൺസ് ഫാർമസി കോളേജ്, കട്ടപ്പന സെന്റ് ജോൺസ് നഴ്സിങ് കോളേജ്, കട്ടപ്പന വൈഎംസിഎ, കട്ടപ്പന വനിതാ യൂത്ത് വിങ്, കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി, കട്ടപ്പന പവർ ഇൻ ജീസസ് ചർച്ച്, കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളി, കട്ടപ്പന ലയൺസ് ക്ലബ് ഓഫ്, ചേറ്റുകുഴി നസ്രേത്ത് മാർത്തോമ പള്ളി, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമംവാലി, വെള്ളയാംകുടി ബഥേൽ മാർത്തോമ്മ പള്ളി, കട്ടപ്പന സെന്റ് ജോൺസ് സിഎസ്‌ഐ പള്ളി, കട്ടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, കട്ടപ്പന സെന്റ് പോൾസ് മലങ്കര കാത്തലിക് പള്ളി, നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി, കാഞ്ചിയാർ സെന്റ് ജെയിംസ് സിഎസ്‌ഐ പള്ളി എന്നീ ടീമുകൾ കരോൾഗാനങ്ങൾ ആലപിക്കും.