ഇടുക്കി: നാളികേര വികസനബോർഡിന്റെ നേര്യമംഗലം വിത്തുത്പാദന പ്രദർശനതോട്ടത്തിൽ കുറ്റിയാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കർഷകർക്കും കൃഷി ഓഫീസർമാർക്കും ഫാമിലെത്തി തൈകൾനേരിട്ട് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ 0485 2554240 എന്ന നമ്പറിൽ ബന്ധപ്പെടുക.