തൊടുപുഴ : ഇന്ത്യൻ ബാങ്കിങ്ങ് മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ബാങ്ക് ദേശസാത്ക്കരണ ആശയം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി മുൻനിരയിൽ നിന്നു പ്രവർത്തിച്ച കേരള ഘടകത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറി ടി .കെ വേലായുധൻ നായരുടെ ജന്മശദാബ്ദി അനുസ്മരണ സമ്മേളനംനടത്തി.ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാം പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.മുൻ എസ് .ബി .റ്റി എംപ്ലോയീസ് യൂണിയൻ സോണൽ സെക്രട്ടറി ഹരിദാസ്, എ കെ ബി ആർ എഫ് ജില്ലാ സെക്രട്ടറി സെൽവിൻ ജോൺ, വർക്കേഴ്സ് കോഡിനേഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി കെ ജബ്ബാർ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.എ .ഐ. ബി. ഇ .എ ജില്ലാ ചെയർമാൻ എബിൻ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി നഹാസ് പി സലിം സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഇ .റ്റി രാജൻ നന്ദി പറഞ്ഞു.