രാജാക്കാട്:ചൊക്രമുടിയിൽ സർക്കാർ ഭൂമി കൈയേറ്റം സ്ഥിരീകരിച്ചിട്ടും തുടർനടപടികൾ വൈകുകയാണെന്ന് ചൊക്രമുടി സംരക്ഷണ സമിതി ചെയർമാൻ സന്തോഷ് ഭാസ്‌കരൻ, കൺവീനർവി.കെ.ഷാബു,ജോയിന്റ്കൺവീനർബിനോയിചെറുപുഷ്പം എന്നിവർ പറഞ്ഞു.കൈയേറ്റക്കാരെ സഹായിച്ച 3 ഉദ്യോഗസ്ഥരെ മാത്രം സസ്‌പെൻഡ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള നീക്കം നടന്നു.അന്വേഷണം പൂർത്തിയായെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. നടപടികൾ വേഗത്തിലാക്കണമെന്നും ഭൂമി കൈയേറ്റത്തിൽ പങ്കുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചൊക്രമുടി സംരക്ഷണ സമിതി രണ്ടാംഘട്ട സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആർ.ഡി.ഒ ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികളാണ് രണ്ടാംഘട്ടത്തിൽ സമിതി ഏറ്റെടുത്ത് നടത്തുകയെന്നും ഭാരവാഹികൾഅറിയിച്ചു.