പോത്തിൻക്കണ്ടം: എസ്.എൻ.ഡി.പി യോഗം പോത്തിൻകണ്ടം ശാഖയിൽ ശ്രീനാരായണ സന്ധ്യാരാമവും സത്സംഗവും 20 മുതൽ ആരംഭിക്കും. 26ന് അവസാനിക്കും. ഇതിനോടനുബന്ധിച്ച് ഭവനസന്ദർശനവും ശിവഗിരി തീർത്ഥാടനവും നടക്കും. വൈകിട്ട് 6ന് ക്ഷേത്ര സന്നിധിയിൽ കിഴക്കൻ മേഖല തീർത്ഥാടന പദയാത്രക്ക് സ്വീകരണം നൽകി. എസ്. എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും.. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. പദയാത്ര ആചാര്യൻ ഗുരുപ്രകാശം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനം ആശംസകൾ നേരും. ശാഖായോഗം പ്രസിഡന്റ് പി.കെ. തുളസീധരൻ സ്വാഗതവും ശാഖാ സെക്രട്ടറി ബിനു എസ് നന്ദിയും പറയും. എല്ലാ ദിവസവും രാവിലെ ഭവന സന്ദർശനം നടത്തും. വൈകിട്ട് 5.30ന് സാമൂഹ പ്രാർത്ഥന , 6ന് ദീപാർപ്പണം, ധ്യാനം, ജപം , അർച്ചന, ആരാധന എന്നിവ നടക്കും