മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ ബി.എഡ്. വിദ്യാർത്ഥികൾ ഇലവീഴാപൂഞ്ചിറയും പരിസരവും വൃത്തിയാക്കി. ബി.എഡ് പ്രോഗ്രാം എക്സ്റ്റൻഷൻ ആക്ടിവിറ്റിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. സ്റ്റാഫ് കോർഡിനേറ്റർ മേഘാ വർഗീസ് പ്ര വർത്തനങ്ങൾക്ക് നേതൃത്വം നൽകി. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, വിദ്യാർത്ഥി പ്രതിനിധിയായ ദിയ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വാർഡ് അംഗങ്ങൾ, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ എന്നിവർ വിദ്യാർത്ഥികളോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.