ഇടുക്കി: സംസ്ഥാന ന്യൂനപക്ഷകമ്മീഷന്റെ ജില്ലാ സിറ്റിംഗ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി നടത്തിയ അഭിമുഖത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മണിപ്പാറ സ്വദേശി നൽകിയ ഹർജി, അഭിമുഖ നടപടികൾ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹർജിക്കാരന്റെ ആരോപണം അടിസ്ഥാ ന രഹിതമാണെന്നുമുള്ള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ റിപ്പോർടിനെത്തുടർന്ന്, പരാതിക്കാരന്റെ ആവശ്യം കമ്മീഷൻ തള്ളി.
മെഡിക്കൽ കോളേജിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി ലഭിച്ച താൽക്കാലിക നിയമനം സ്ഥിരപ്പെടുത്താൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് വണ്ടിപ്പെരിയാർ സ്വദേശിനി നൽകിയ ഹർജി പരിഗണിച്ച കമ്മീഷൻ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയുളള താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ നിർവ്വാവമില്ലെന്ന ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ റിപ്പോർട്ടിനെത്തുടർന്ന് തീർപ്പാക്കി.കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്തു തർക്കം പരിഹരിക്കുന്നതിനായി തൊടുപുഴ സ്വദേശി സമർപ്പിച്ച ഹർജി, തർക്കത്തിനാധാരമായ വിഷയം ജില്ലാ കോടതി യുടെ പരിഗണനയിലായതിനാൽ തുടർ നടപടികൾ അവസാനിപ്പിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലേക്കുള്ള പരാതികൾ 9746515133 എന്ന വാട്ട്സ് ആപ്പിലൂടെയും സ്വീകരിക്കുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.