nabeesa

പീരുമേട്:ഒറ്റയ്ക്ക് താമസിക്കുന്ന പെരുവന്താനംതെക്കേ മല കാനം മലയിൽ പുതുപ്പറമ്പിൽ നബീസിക്കയ്ക്ക് രക്ഷകരായിപൊലീസ് . ഭർത്താവ് വളരെ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയി. ഒരു മകളെ വിവാഹം കഴിച്ചയച്ചു.രണ്ടുദിവസമായി നബീസയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ അനങ്ങാതെ കട്ടിലിനടിയിൽ കിടക്കുന്ന നബീസ(70) നെയാണ് കണ്ടത്. തുടർന്ന് മരണപ്പെട്ടെന്ന് കരുതി അമലഗിരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി ഉഴക്കോട്ടയെ വിവരം അറിയിച്ചു. ഷാജി പെരുവന്താനം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് എസ്.എച്ച. ഒ ത്രീദീപ് ചന്ദ്രൻ എസ്.ഐ.മാരായ അജേഷ്, അജ്മൽ എന്നിവരെയും സി.പി.ഒ. മാരായ ഷെരീഫ്, ആദർശ്, അൻസാരി, എന്നിവരെ പെരുവന്താനം സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ ദൂരമുള്ള കാനം മലയിലേക്ക് അയച്ചു. വഴിയിൽ ഒരു സംഘം കാട്ടാനകൾ ഇവരുടെ വഴിമുക്കി നിന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു അവർ എത്തി ആനയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും കാട്ടാനകൾ അവിടെ നിന്നു മാറിയില്ല. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ മനസ്സാന്നിദ്ധ്യം വിടാതെ നബീസയുടെ വീട്ടിൽ എത്തുകയായിരുന്നു.പൊലീസ് എത്തിയപ്പോൾ കട്ടിലിനു താഴെ കിടക്കുന്ന നെബീസയെയാണ്കണ്ടത്. എസ്.ഐ. അജേഷ് പൾസ് പരിശോധിച്ചപ്പോൾ ജീവനുള്ളതായി മനസ്സിലായി. തുടർന്ന് നെബീസയെ പൊലീസ് ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നാട്ടുകാരും ചേർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ഷുഗറിന്റെ അളവ് കുറഞ്ഞു പോയതാണ് ഇവർ താഴെ വീഴാൻ കാരണമെന്നും കൃത്യ സമയത്ത് തന്നെ എത്തിച്ചതു കൊണ്ട് ജീവൻ രക്ഷിക്കാനായെന്നും, ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാന്നെന്നും മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർമാർ പറഞ്ഞു.