തൊടുപുഴ:നഗരസഭ കേരളോത്സവം 21,22,23 തീയതികളിൽ വിവിധ വേദികളിലായി നടത്തുമെന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് രാവിലെ ഒമ്പതിന് വെങ്ങല്ലൂർ സോക്കർ സ്‌കൂളിൽ നഗരസഭാ ചെയർ പേഴ്സൺ സബീന ബിഞ്ചു കേരളോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് അത്ലറ്റിക്സ് മത്സരം,​ 11ന് ക്രിക്കറ്റ് മത്സരവും മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.30ന് വെങ്ങല്ലൂർ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരവും ചെസ് മത്സരം 10.30നും 11ന് ക്വിസ് മത്സരവും മുനിസിപ്പൽ കോൺഫറൻസ് ഹാളിലും നടത്തും. മൂന്നിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ വടം വലി നടത്തും. മുനിസിപ്പൽ ടൗൺഹാളിൽ 11ന് കലാമത്സരങ്ങൾ ആരംഭിക്കും. 22ന് 11ന് ഡ്രോയിങ് മത്സരം നഗരസഭാ ടൗൺഹാളിലും രചനാമതത്സരം മുനിസിപ്പൽ ഓഫീസ് ഹാളിലും നടക്കും. തൊടുപുഴ ഇന്ത്യൻ സ്‌പോട്സ് ബാഡ്മിന്റൺ അക്കാദമിയിലാണ് ഷട്ടിൽ മത്സരം. രാവിലെ 10ന് വെങ്ങല്ലൂർ ട്രെൻഡ്സ് ഫിറ്റ്നസ് സെന്ററിൽ പഞ്ചഗുസ്തി മത്സരവും തൊടുപുഴ ടിവിഎസ് വോളി ബോൾ കോർട്ടിൽ വോളീബോൾ മത്സരവും നടക്കും. നഗരസഭാ പരിധിയൽ താമസിക്കുന്ന 15നും 40വയസുവരെ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 17ന് വൈകിട്ട് അഞ്ചന് മുമ്പ് https://keralotsavam.com വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 8086800498, 9447402042.വാർത്താസമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജി രാജശേഖരൻ, കോ-ഓർഡിനേറ്റർ ജി.എസ് ദേവസേനൻ, പി.എച്ച്‌.ഐ വി .പി സതീശൻ, സഹൽ സുബൈർ എന്നിവർ പങ്കെടുത്തു.