തൊടുപുഴ : കെ. എസ്. ഇ. ബി. പെൻഷനേഴ്സ് അസോസിയേഷൻ വനിത വേദി ജില്ലാ കൺവൻഷൻ നടന്നു. ഡിവിഷൻ ചെയർപേഴ്സൺ കെ. ബി. കനകമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. എസ്. ഭോഗീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിത വേദി കേന്ദ്രകമ്മറ്റിയംഗം ഇന്ദിര കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രശേഖരൻ നായർ, ജി. സുകുമാരൻ, എം. ജി. വിജയൻ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സോഫി സ്വാഗതവും എം. വൈ. ജോളി കൃതജ്ഞതയും പറഞ്ഞു.
ചെയർപേഴ്സണായി ഇന്ദിര കൃഷ്ണനും കൺവീനറായി സാവിത്രിയും അടങ്ങുന്ന 11 അംഗ കമ്മറ്റിയെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു.