
പീരുമേട്:ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി എ.ഐ.ടി.യു സി .യുടെ നേതൃത്വത്തിൽ നടന്ന് വന്ന തെക്കൻ മേഖല ജാഥയുടെ സമാപന സമ്മേളനം എ.ഐ.ടി. യു.സി. സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരാന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ തൊഴിലാളികളുടെ ശമ്പളം 700 രൂപയെന്നത് നടപ്പിലാക്കണമെന്ന് കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കുക, തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,പുതിയ പ്ലാന്റേഷൻ നയം ഉടനടി നടപ്പിലാക്കുക ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുക, ഇ.എസ്.എ. ആനുകൂല്യങ്ങൾ തോട്ടം മേലെയ്ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രണ്ട് പ്രക്ഷോഭ ജാഥകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. സമാപന സമ്മേളനത്തിൽ എ.ഐ.ടി.യു.സി . സംസ്ഥാന കൗൺസിൽ അംഗം വാഴൂർ സോമൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.സലികുമാർ, എച്ച്.ഇ.എൽ യൂണിയൻ ജനറൽ സെക്രട്ടറി എം ആന്റണി, ജോസ് ഫിലിപ്പ്,ഇ.എസ്.ബിജിമോൾ, വി.കെ. ബാബു ക്കുട്ടി, ആർ.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.