കുമളി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ കുമളി അലൻഹാബർ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ കുമളി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ഉദ്ഘാടനം ചെയ്യും. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് സനൂപ് പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ഷിബു എം തോമസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോയി മേക്കന്നേൽ, യൂണിറ്റ് ജനറൽ സെക്രട്ടറി വി.കെ ദിവാകരൻ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പ്രശാന്ത് കെ, സുധീർ പന്തളം തുടങ്ങിയവർ ആശംസകൾ നേരും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണടകൾ ലഭ്യമാകും.