കട്ടപ്പന: ഹോം ഗാർഡ്സ് ആൻഡ് സിവിൽ ഡിഫൻസ് റൈസിങ് ഡേയോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനത്തിന്റെ ഗുണവും ആവശ്യകതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തിയത്. കട്ടപ്പന ഫയർ സ്റ്റേഷൻ, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾ ഷാജി ആന്റണി ഉദ്ഘാടനം ചെയ്തു. അറുപതോളം പേർ രക്തദാനം നടത്തി. സിവിൽ ഡിഫൻസ് വാർഡൻ മധു മാധവൻ, ഡോ. രേഷ്മ ജെയിംസ് എന്നിവർ നേതൃത്വം നൽകി.