 
കട്ടപ്പന: കേരളം സമഗ്ര മുന്നേറ്റം കൈവരിച്ചത് എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്താണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ. കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആർ. മനോജ് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്പാർച്ച നടത്തി. ആർ. മനോജ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബദറുന്നിസ, സംഘാടക സമിതി ചെയർമാൻ വി.ആർ. സജി, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോർജ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ. നജീബ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി, ജില്ലാ സെക്രട്ടറി എം.ആർ. അനിൽകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എം. ഷാജഹാൻ, ജി.കെ. ഹരികുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം. രമേഷ്, അപർണ നാരായണൻ, കെ.ആർ. ഷാജിമോൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ ട്രഷറർ അബ്ദുൾ സമദ്, എം. തങ്കരാജ്, പി.എം. സന്തോഷ്, പി.ആർ. ബിന്ദു, എൻ.വി. ഗിരിജാകുമാരി എന്നിവർ സംസാരിച്ചു.