 
തൊടുപുഴ: ഇലക്ട്രീഷ്യന്മാരുടെയും പ്ലംബർമാരുടെയും ക്ഷേമത്തിന് വേണ്ടി തൊടുപുഴയിൽ പ്രവർത്തിക്കുന്ന സംഘടനയായ തൊടുപുഴ ഇലക്ട്രീഷൻസ് ആൻഡ് പ്ലംബേഴ്സ് കൂട്ടായ്മ ക്രിസ്മസ്, പുതുവത്സര ആഘോഷം നടത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ വയറിങ് ഉൾപ്പെടെയുള്ള പല ജീവകാരുണ്യ പ്രവർത്തനങ്ങളും കൂട്ടായ്മ നടത്തി വരുന്നു. അംഗങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതികളും സംഘടന നടപ്പിലാക്കുന്നുണ്ട്. തൊടുപുഴ ഹിൽഗേറ്റ് ഹാളിൽ നടന്ന പരിപാടി കൂട്ടായ്മ കോഡിനേറ്റർ ടെലസ് മാത്യു കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. കൂട്ടായ്മ ചെയർമാൻ എം.കെ. അനീർ അദ്ധ്യക്ഷത വഹിച്ചു. യോഗ ശേഷം മധുര വിതരണവും അംഗങ്ങൾക്കായി വിവിധ മത്സരങ്ങളും നടത്തി.
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് തൊടുപുഴയിലെ മുൻനിര ഇലക്ട്രിക്കൽ കോൺട്രാക്ടർ പ്രയാഗ് മൈൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തി. കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ പി.എസ്. ഹരി, ജോബി മുതലക്കോടം, മാർട്ടിൻ, വിജയകുമാർ, ഷിനോ തോമസ്, രാജു കാഞ്ഞിരമറ്റം എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് മുതിർന്ന ഇലക്ട്രീഷ്യന്മാരായ മാത്യു തോട്ടുങ്കൽ, പി.എസ്. ഹരി, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സമ്മാനദാനം നടത്തി.