sndp
എസ്.എൻ.ഡി.പി യോഗം മറയൂർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും അടിമാലി യൂണിയൻ കൺവീനർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

മറയൂർ: എസ്.എൻ.ഡി.പി യോഗം മറയൂർ (അഞ്ചുനാട്) ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും അടിമാലി യൂണിയൻ കൺവീനർ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ കെ.എസ്. ലതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച വിജയൻ ചന്ദനയെ ആദരിച്ചു. യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ദീപു മരക്കാനം,​ കൺവീനർ രതീഷ് തിങ്കൾക്കാട്, യൂണിയൻ വനിതാ സംഘം ജോയിന്റ് കൺവീനർ ബ്രില്ല്യ ബിജു, സൈബർ സേന യൂണിയൻ കൺവീനർ സ്വപ്ന നോബി,​ യൂത്ത്മൂവ്‌മെർറ് യൂണിയൻ കൗൺസിൽ അംഗം ദിലീഷ് സത്യൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് വി.പി. സജി സ്വാഗതവും ശാഖാ സെക്രട്ടറി ഗീതമ്മ സത്യശീലൻ വരവ്- ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പിൽ വി.പി. സജി (പ്രസിഡന്റ്), എൽ. രാമദാസ് (വൈസ് പ്രസിഡന്റ്), ഗീതമ്മ സത്യശീലൻ (സെക്രട്ടറി), കെ.ആർ. മോഹനൻ (യൂണിയൻ കമ്മിറ്റി അംഗം), പി.കെ. സുകുമാരൻ, ജി. ജയറാം, ടി.പി. പത്മനാഭൻ, കെ.വി. മധു, പി.കെ. ശശിധരൻ, എൻ.എം. ഉണ്ണികൃഷ്ണൻ, ഇ.എസ്. വിജയൻ (കമ്മിറ്റി അംഗങ്ങൾ), എം. പ്രതീഷ്, പി.എസ്. മുരളീധരൻ, എം. പ്രസന്നൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.