മൂന്നാർ: ആദ്യകാല പത്ര ഏജന്റും വായനശാലാ പ്രവർത്തകനുമായ മൂന്നാർ ബി.എം. റഹിമിനെ 23ന് വൈകിട്ട് നാലിന് മൂന്നാർ ക്ലൗഡ്സ് വാലിയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ ഉപഹാരം നൽകും. ബിരുദ വിദ്യാർത്ഥിനിയായ ഡോണ പ്രിൻസിന്റെ കവിതാ സമാഹാര പ്രകാശനത്തോടനുബന്ധിച്ചാണ് ബി.എം. റഹിമിനെ ആദരിക്കുന്നത്. എ. രാജ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും ഉത്തര മേഖല ഐജിയുമായ കെ. സേതുരാമൻ, കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അശോകൻ മറയൂർ, നോവലിസ്റ്റ് എസ്. പുഷ്പമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം. ഭൗവ്യ എന്നിവർ പങ്കെടുക്കും.