തൊടുപുഴ: കേരള കള്ള് വ്യവസായ ക്ഷേമനിധിയിലെ 60 വയസ് പൂർത്തിയാകാത്ത കുടുംബ/സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ 2025 വർഷത്തിലേക്കായി പുനർവിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റ് (നോൺ റീ മാരേജ് സർട്ടിഫിക്കറ്റ്) തൊടുപുഴ വെങ്ങല്ലൂരുള്ള ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ എത്രയും വേഗം ഹാജരാകണം. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ കാലതാമസം നേരിടുന്നവർക്ക് ഹാജരാക്കുന്ന മാസം മുതലുള്ള കുടുംബ /സാന്ത്വന പെൻഷൻ മാത്രമേ അനുവദിക്കൂവെന്നും ഹാജരാക്കാത്ത കാലയളവിലെ കുടിശ്ശിക അനുവദിക്കില്ലെന്നും വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.